Share this Article
ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വി വേണു ഐഎഎസ് പടിയിറങ്ങി
V Venu IAS

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വി വേണു ഐ.എ.എസ് വിടവാങ്ങി. സർക്കാർ ഔദ്യോഗിക യാത്രയയപ്പ് നൽകി. സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ഇന്ന് ചുമതലയേൽക്കും. വി വേണുവിന്റെ ജീവിതപങ്കാളിയാണ് ശാരദ മുരളീധരൻ. 

കേരളത്തിന്‍റെ 408-ാമത് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വി വേണു ഐ എ എസ് പടിയിറങ്ങുമ്പോൾ, ജീവിതപങ്കാളി കൂടിയായ ശാരദ മുരളീധരൻ ആണ് സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി പദവിയിൽ എത്തുന്നത്.

34 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിൽ നിന്നാണ് വി വേണു വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്.  വി വേണുവിന്റെ സുത്യർഹമായ സേവനം ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ആശംസകൾ നേർന്നത്.

കഴിവുറ്റ യുവ തലമുറയുടെ കൈകളിൽ സംസ്ഥാനത്തെ സിവിൽ സർവീസ് ഭദ്രമെന്നും അവർക്ക് പാഠങ്ങൾ പകർന്നു നൽകാൻ കഴിഞ്ഞതിന്റെ സന്തോഷവും പങ്കുവെച്ചാണ്, സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ അവസാനത്തെ തന്റെ ഔദ്യോഗിക പ്രസംഗം വി വേണു പറഞ്ഞവസാനിപ്പിച്ചത്. ശേഷം ആശംസകൾ ഏറ്റുവാങ്ങി പുറത്തേക്ക്.

ഭർത്താവ്, പദവിയിൽ നിന്നിറങ്ങിയ ഉടൻ ഭാര്യ ചീഫ് സെക്രട്ടറി പദവിയിലേക്ക് എത്തുന്ന കാഴ്ച്ചയ്ക്കും  കേരള ചരിത്രം ഇന്ന് സാക്ഷ്യം വഹിക്കും. സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി സ്ഥാനമേൽക്കുമ്പോൾ ശാരധ മുരളീധരന് മറികടക്കാനുള്ളത് വയനാട് പുനരധിവാസം ഉൾപ്പെടെയുള്ള സങ്കീർണ്ണമായ കടമ്പകൾ ആണ്.

വി വേണു തുടങ്ങിവെച്ചവ പൂർത്തീകരിക്കാൻ, ശാരധ മുരളീധരന് ആത്മവിശ്വാസം പകരുന്നത്  ഉപദേശകനായി ഒപ്പമുള്ള ഭർത്താവ് തന്നെയാണ്….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories