Share this Article
ബിഹാറില്‍ ഉത്സാവാഘോഷത്തിനിടെ 46 പേര്‍ മുങ്ങിമരിച്ചതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്
 46 people drowned during a festival celebration in Bihar

ബിഹാറില്‍ ഉത്സാവാഘോഷത്തിനിടെ വിവിധ ജില്ലകളിലായി 46 പേര്‍ മുങ്ങിമരിച്ചതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്.ജീവിത് പുത്രികാ ആഘോഷങ്ങളുടെ ഭാഗമായുള്ള സ്‌നാനത്തിനിടെയാണ് അപകടം .

മുങ്ങിമരിച്ചവരില്‍ 37 കുട്ടികളുമുണ്ടെന്നാണ് വിവരം. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ബുധനാഴ്ച നടന്ന ആഘോഷത്തില്‍ സംസ്ഥാനത്തെ 15-ഓളം ജില്ലകളില്‍ നടന്ന ചടങ്ങുകള്‍ക്കിടെയാണ് 46 മരണങ്ങളും സംഭവിച്ചതെന്നും സര്‍ക്കാര്‍ ഒൗദ്യോഗികമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories