Share this Article
Union Budget
നീറ്റ് പരീക്ഷ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; ഒരു മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്
വെബ് ടീം
posted on 26-07-2024
1 min read
neet-exam-revised-result-published

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി നിർദേശ പ്രകാരം പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടികയാണ് എൻടിഎ വെബ്സൈറ്റായ eet.ntaonline.inൽ പ്രസിദ്ധീകരിച്ചത്. ഒരു മലയാളിയടക്കം 17 പേർക്കാണ് പുതിയ പട്ടികയിൽ ഒന്നാം റാങ്ക്. കണ്ണൂർ പള്ളിക്കര, പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി. ആദ്യം ഫലം വന്നപ്പോൾ ഒന്നാം റാങ്ക് നേടിയ 61 പേരിൽ നാല് മലയാളികളാണ് ഉണ്ടായിരുന്നത്.

പുതിയ പട്ടിക വന്നതോടെ മുഴുവന്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 61ല്‍നിന്ന് 17 ആയി കുറഞ്ഞു. തെറ്റായ ഉത്തരത്തിന് നല്‍കിയ 5 മാര്‍ക്ക് കുറച്ചതോടെ ടോപ് റാങ്ക് നഷ്ടമായത് 44 പേര്‍ക്കാണ്. പുതിയ പട്ടിക വന്നതോടെ മുൻ പട്ടികയിലെ 16000 വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി. തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറയ്ക്കാൻ നേരത്തെ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ഒരു ചോദ്യത്തിന്റെ രണ്ട് ഉത്തരങ്ങൾ ശരിയായി പരി​ഗണിച്ച നടപടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. നാല് ലക്ഷത്തോളം വിദ്യാർത്ഥികളുടെ മാർക്കിൽ ഇതോടെ വ്യത്യാസമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ എൻടിഎയ്ക്ക് സുപ്രീം കോടതി നിർദേശം നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories