Share this Article
ഓവർടേക്ക് ചെയ്യുന്നതിനിടെ കാറപകടം, സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കളിലൊരാൾക്ക് ആന്ധ്രയിൽ ദാരുണാന്ത്യം
വെബ് ടീം
posted on 29-06-2024
1 min read

ആലപ്പുഴ: സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് (അപ്പു–20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന 2 യുവാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളികുന്നത്തു നിന്നാണ് ഇവർ റിക്രൂട്ട്മെന്റിനു പോയത്. 

ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. സൈനിക റിക്രൂട്ട്മെന്റിനായി ഊട്ടിയിൽ പോയ യുവാക്കൾ അവിടെനിന്ന് ആന്ധ്രയിലേക്കു പോവുകയായിരുന്നു. ഓവർടേക്ക് ചെയ്യുന്നതിനിടെ മുന്നിലെ വാഹനത്തിലിടിച്ച് കാർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories