വാകത്താനം: ചങ്ങനാശ്ശേരിക്ക് സമീപം വാകത്താനത്ത് കാര്‍ കത്തി പൊള്ളലേറ്റ ഗൃഹനാഥൻ പാണ്ടൻചിറ ഓട്ടുകാട്ട് സാബു മരിച്ചു. 80 ശതമാനം പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇന്നലെയാണ് പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി സാബുവിന് പൊള്ളലേറ്റത്.സാബു വീടിനു സമീപം എത്തിയപ്പോൾ ഉഗ്ര ശബ്ദത്തോടെ കാറിന് തീ പിടിക്കുകയായിരുന്നു.ചങ്ങനാശേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചാണു സാബുവിനെ പുറത്തെടുത്തത്.ഷോർട്ട് സർക്യൂട് ആകാം തീ പിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. പരിശോധനയിൽ മറ്റു സാങ്കേതിക തകരാറുകൾ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
സമീപത്തു വീടുനിർമാണത്തിലേർപ്പെട്ടിരുന്ന അതിഥിത്തൊഴിലാളികളും നാട്ടുകാരും ഓടിയെത്തിയാണു രക്ഷാപ്രവർത്തനം നടത്തിയത്. കാറിന്റെ മുൻവാതിൽ തകർത്ത് ഇവർ സാബുവിനെ പുറത്തെടുത്തെങ്കിലും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു.