Share this Article
Union Budget
കുവൈറ്റിലെ അബ്ബാസിയയില്‍ തീപിടുത്തം; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു
Fire in Abbasiya, Kuwait; Four members of a family died

കുവൈത്തിലെ ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശി മാത്യുസ് മുളയ്ക്കല്‍ ഭാര്യ ലിനി എബ്രഹാം മക്കളായ ഐറിന്‍ ,ഐസക് എന്നിവരാണ് ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ ശ്വാസംമുട്ടി മരിച്ചത്. നാട്ടില്‍ അവധി ആഘോഷിക്കാനെത്തിയ കുടുബം കുവൈത്തിലേക്ക് മടങ്ങിയെത്തിയ ഉടനെയായിരുന്നു അപകടം.

രാത്രി എട്ടു മണിയോടെ ഇവര്‍ താമസിച്ചിരുന്ന രണ്ടാം നിലയിലെ ഇവരുടെ ഫ്‌ലാറ്റിലെ എസിയില്‍ നിന്ന് തീ പിടുത്തമുണ്ടായെന്നാണ് വിവരം.നാലുപേരും ഉറക്കത്തിലായതിനാല്‍ പുക ഉയര്‍ന്നയുടനെ രക്ഷപ്പെടാനായില്ല.

അഗ്‌നിരക്ഷാ സേനയെത്തി കുടംബത്തെ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തീ പിടിത്തം സംബദ്ധിച്ച വിശദാംശങ്ങള്‍ കുവൈത്ത് അഗ്നിരക്ഷസേന അംഗങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.ഷോര്‍ട്ട് സെര്‍ക്യുട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.


   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories