Share this Article
സഹപ്രവർത്തകയ്‌ക്ക് ലഹരിമരുന്നു നൽകി പീഡനം, പുലർച്ചെ മൂന്നു മണിവരെ പീഡിപ്പിച്ച് ആശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ചു; 2 പേർ അറസ്റ്റിൽ
വെബ് ടീം
posted on 04-07-2024
1 min read
police-arrest-sales-executives-for-rape and-torturing-colleague

ഹൈദരാബാദ്: ശീതള പാനീയത്തിലും മധുര പലഹാരത്തിലും ലഹരിമരുന്നു കലർത്തി നൽകിയശേഷം സഹപ്രവർത്തകയെ കാറിൽവച്ച് പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത രണ്ട് സെയിൽസ് എക്സിക്യൂട്ടീവുമാരെ പൊലീസ് അറസ്റ്റ് ചെയ്തു. 26 വയസുള്ള യുവതിയെ ബലാൽസംഗത്തിനുശേഷം ഒരു സ്വകാര്യ ആശുപത്രിയിലുടെ മുൻപിൽ ഉപേക്ഷിക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സംഗ റെഡ്ഡി (39), ജനാർദ്ദൻ റെഡ്ഡി (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത‌ത്. അതിജീവിതയുടെ പരാതിയിൽ മിയാപുർ പൊലീസ് കേസെടുത്തു. ജൂൺ 30നാണ് സംഭവം നടന്നത്.

പൊലീസ് പറയുന്നത്: നിർമാണം നടക്കുന്ന സൈറ്റ് സന്ദർശിക്കാനാണ് ഇരുവരും സഹപ്രവർത്തകയെ ഒപ്പം കൂട്ടിയത്. തിരികെ വരുന്ന വഴിയിൽ പണി നടക്കുന്ന കെട്ടിടത്തിനു സമീപം രാത്രി കാർ നിർത്തി. കാറിന് തകരാറെന്നാണ് യുവതിയോട് പറഞ്ഞത്. യുവതിയെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചെങ്കിലും അവർ നിരസിച്ചു.

ഇതിനിടെ ജനാർദ്ദൻ യുവതിക്ക് ശീതള പാനീയവും മധുരപലഹാരവും നൽകി. യുവതിക്ക് മയക്കം അനുഭവപ്പെട്ടു. രാവിലെ മുതൽ ഭക്ഷണം കഴിക്കാത്തതിനാലാണ് മയക്കമെന്നാണ് യുവതി കരുതിയത്. ജനാർദ്ദനൻ കൂടുതൽ മധുരപലഹാരങ്ങൾ നൽകിയതോടെ യുവതി ബോധരഹിതയായി. പുലർച്ചെ മൂന്നു മണിവരെ ഇരുവരും യുവതിയെ പീഡിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories