Share this Article
മലപ്പുറം പരാമര്‍ശത്തില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
Pinarayi Vijayan

മലപ്പുറം പരാമര്‍ശത്തില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി  പിണറായി വിജയന്‍. കരിപ്പൂര്‍ വഴി കൂടുതല്‍ സ്വര്‍ണവും ഹവാല പണവും വരുന്നുവെന്ന് വിശദീകരണം. കുറ്റകൃത്യത്തെ ഒരു സമുദായത്തിന്റെ തലയില്‍ ചാരേണ്ട. കോണ്‍ഗ്രസ് പലയിടത്തും വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നെന്നും പിണറായി വിജയന്‍. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുക്കുകയും ആര്‍എസ്എസ് ആചാര്യന്റെ മുന്നില്‍ വണങ്ങുകയും ചെയ്യുന്നും അദ്ദേഹം ആരോപിച്ചു. ഇടതു സ്ഥാനാർത്ഥി യു ആർ പ്രദീപിൻ്റെ തെരഞ്ഞെടുപ്പ് കൺവെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories