Share this Article
നവജാതശിശുവിന് വാക്‌സിന്‍ മാറി നല്‍കി; നഴ്‌സിന് സസ്‌പെന്‍ഷന്‍
വെബ് ടീം
posted on 17-08-2023
1 min read
NURSE WAS SUSPENDED

പാലക്കാട്:  നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കിയ സംഭവത്തില്‍ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. പിരായിരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെ ആണ് ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 

പള്ളിക്കുളം സ്വദേശികളായ ദമ്പതിമാരുടെ അഞ്ചുദിവസം പ്രായമായ കുഞ്ഞിനാണ് വാക്‌സിന്‍ മാറി നല്‍കിയത്. ബിസിജി കുത്തിവെപ്പിന് പകരം പോളിയോ വാക്‌സിനാണ് നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ അനാസ്ഥക്കെതിരെ മാതാപിതാക്കള്‍ ഡിഎംഒക്ക് പരാതിയിരുന്നു. വാക്‌സിന്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories