Share this Article
സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസ് കേസ്; പരാതി നല്‍കിയത് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക്
വെബ് ടീം
posted on 26-08-2024
1 min read
CASE AGAINST RENJITH FILED

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസ് കേസ്.ബംഗാളി നടി ശ്രീലേഖ മിത്ര കേസ് ഫയല്‍ ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.കുറ്റകരമായ ഉദ്ദേശത്തോടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി.സംഭവം നടന്നത് 2009ലെന്ന് പരാതിയില്‍ ശ്രീലേഖ മിത്ര സൂചിപ്പിച്ചിട്ടുണ്ട്.കലൂര്‍ കടവന്ത്രയിലെ ഫ്ളാറ്റിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ എഴുതിയിട്ടുണ്ട്ലൈംഗിക ഉദ്ദേശത്തോടെ കയ്യിലും ശരീരഭാഗങ്ങളിലും സ്പര്‍ശിച്ചു.

രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടി വേണമെന്നും പരാതിയില്‍ ആവശ്യം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories