Share this Article
'പ്രത്യാഘാതം ഭയക്കുന്നില്ല' സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും തനിക്ക് കിട്ടിയിട്ടില്ല; പി വി അന്‍വര്‍
PV Anwar

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട് പി.വി അന്‍വര്‍ എംഎല്‍എ. പ്രത്യാഘാതം ഭയക്കുന്നില്ല.

തന്റെ പാര്‍ക്കിന്റെ ഫയല്‍ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണെന്നും അതെല്ലാം നില്‍ക്കുമ്പോഴാണ് സത്യം പറയുന്നതെന്നും അന്‍വര്‍ പ്രതികരിച്ചു.

തനിക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല. എല്‍ഡിഎഫ് വിട്ടെന്ന് പറഞ്ഞിട്ടില്ല. സ്വര്‍ണക്കടത്തില്‍ തന്റെ പങ്കും അന്വേഷിക്കട്ടെയെന്നും ജുഡീഷ്യറിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും അന്‍വര്‍ പ്രതികരിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories