കോട്ടയം/തൃശൂർ: കോട്ടയത്തും തൃശൂരും വീടുകള്‍ കുത്തിത്തുറന്ന് മോഷണം. ചങ്ങനാശേരി പാറേല്‍ പള്ളിക്കു സമീപം കടമാന്‍ചിറ ക്രൈസ്റ്റ് നഗറില്‍ പുലര്‍ച്ചെയാണ് വീടുകളില്‍ മോഷണം നടന്നത്. പ്രദേശത്തെ സിസിടിവിയില്‍നിന്ന് 2 പേര്‍ വീടുകള്‍ക്ക് സമീപത്തുകൂടെ നടക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫൊറന്‍സിക്, പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പുതുപ്പറമ്പില്‍ ജോസി വര്‍ഗീസിന്റെ ഭാര്യ സൗമ്യ കാനഡയില്‍ ജോലിക്കു പോകാന്‍ വിമാനടിക്കറ്റിനായി സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടു. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ഒന്നരപവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്. മറ്റൊരുവീട്ടില്‍നിന്ന് 900 രൂപയും കവര്‍ന്നിട്ടുണ്ട്. സമീപത്തെ മറ്റൊരുവീട്ടിലും മോഷണശ്രമം നടന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ പരാജയപ്പെട്ടു.
അതേ സമയം തൃശ്ശൂർ ചെറുതുരുത്തിയിലെ വീട്ടിൽ മോഷണം നടന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി.ചെറുതുരുത്തി സ്വദേശി അനൂപിന്റെ വീട്ടിലാണ് മോഷണം നടന്നത്