Share this Article
കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; രണ്ടുകോടിയുടെ ലഹരിയുമായി യുവാവ് പിടിയില്‍
വെബ് ടീം
posted on 03-07-2024
1 min read
thrissur-mdma-case-arrest

രണ്ട് കോടി രൂപയുടെ എംഡിഎംഎ തൃശൂരിൽ പിടികൂടി. രാസലഹരി മരുന്നുവേട്ടയിൽ കേരളത്തിൽ സമീപകാലത്ത് പിടികൂടിയ വലിയ കേസാണിത്. കാറിൽ കടത്താൻ ശ്രമിച്ച രണ്ടരക്കിലോ എംഡിഎംഎയുമായി   കണ്ണൂർ സ്വദേശി ഫാസിലിനെയാണ് പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയെന്ന് കമ്മിഷണര്‍ ആര്‍.ഇളങ്കൊ പറഞ്ഞു. എംഡിഎംഎ എത്തിച്ചത് കൊച്ചിയിലെ ലഹരി പാര്‍ട്ടികള്‍ ഉന്നമിട്ടാണ്. രണ്ടുകോടി രൂപയുടെ ലഹരി സൂക്ഷിച്ചത് ഗുളികയായും പൊടിയായുമാണെന്നും അദ്ദേഹം പറഞ്ഞു. 

ലഹരിക്കടത്ത് നടക്കുന്നതായി കഴിഞ്ഞദിവസം പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി ഒല്ലൂരില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഫാസിലിനെ പിടികൂടിയത്. എറണാകുളത്തുനിന്ന് കാറില്‍ തൃശ്ശൂരിലേക്ക് വരികയായിരുന്നു പ്രതി.

കാറില്‍നിന്ന് ഏതാനും എംഡിഎംഎ ഗുളികകള്‍ കണ്ടെടുത്തു. ഇയാളുടെ ആലുവയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലും നിരവധി മയക്കുമരുന്ന് ഗുളികള്‍ പിടിച്ചെടുത്തു. ഇവയെല്ലാംകൂടി രണ്ടരക്കിലോ തൂക്കം വരുമെന്നാണ് പൊലീസ് നല്‍കുന്നവിവരം. പിടിയിലായ ഫാസില്‍ എംഡിഎംഎയുടെ മൊത്തവിതരണക്കാരനാണ്. ഗോവയില്‍നിന്ന് വന്‍തോതില്‍ എംഡിഎംഎ. എത്തിച്ച് നാട്ടില്‍ വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ കണ്ണൂരിലെ വീട്ടിലും പോലീസ് പരിശോധന നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories