Share this Article
സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ ഒൻപത് മുതൽ
വെബ് ടീം
posted on 02-09-2024
1 min read
ONAKIT

തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒൻപത് മുതൽ തുടങ്ങുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. റേഷൻ കടകൾ വഴിയാണ് വിതരണം നടക്കുക. മൂന്ന് ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആറുലക്ഷത്തോളം മഞ്ഞക്കാർഡ് ഉടമകൾ, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, വയനാട് ദുരന്ത മേഖലയിലെ കാർഡ് ഉടമകൾ എന്നിവർക്കാണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്.

വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് 10 രൂപ 90 പൈസ നിരക്കിൽ 10 കിലോ അരി നൽകും. വിപണിയിൽ 50 രൂപയിലധികം വിലയുള്ള അരിയാണ് നൽകുന്നത്. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കുള്ള പഞ്ചസാര വിതരണം പുനസ്ഥാപിക്കുമെന്നും വിലയിൽ നേരിയ വർധന വരുത്തേണ്ടി വരുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories