കാഞ്ഞിരപ്പള്ളി: ആനക്കല്ലിൽ കാറിടിച്ച് നാലു വയസ്സുകാരൻ മരിച്ചു. ആനക്കല്ല് ഗവ എൽപി സ്കൂളിലെ യുകെജി വിദ്യാർഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷാണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം.
സ്കൂൾ വിട്ട് അമ്മയ്‌ക്കൊപ്പം വീട്ടിലേയ്ക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ആനക്കല്ല് തടിമില്ലിന് സമീപം റോഡിന് മറുവശത്തേക്ക് കടക്കുന്നതിനിടെ കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.