അരിക്കൊമ്പന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പങ്കുവെച്ച് തമിഴ്‌നാട് വനംവകുപ്പ്. ആന പുല്ല് തിന്നുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. തമിഴ്‌നാട് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിലൂടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഇതിന് മുന്‍പും അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ സുപ്രിയ പുറത്തുവിട്ടിരുന്നു.
ആന അവശനാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കാടുമായി ആന ഇണങ്ങിക്കഴിഞ്ഞെന്നും മറ്റ് ആനകളുമായും ആന ഇണങ്ങിക്കഴിഞ്ഞെന്നും സുപ്രിയ സാഹു കുറിച്ചു. അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഫീല്‍ഡ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു