എറണാകുളം സെന്റ് മേരിസ് ബസലിക്ക പള്ളിയിൽ വികാരി ചുമതലയേറ്റു. വലിയ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. സംഘർഷത്തെ തുടർന്ന് ഒരു വർഷമായി അടഞ്ഞുകിടക്കുന്ന പള്ളിയിൽ ഇന്ന് രാവിലെയാണ് ഫാദർ ആന്റണി പൂതവേലിൽ ചുമതല ഏറ്റെടുത്തത്. 44 ദിവസം മുൻപാണ് പുതിയ വികാരിയെ നിയമിച്ചത്. എന്നാൽ ഒരു വിഭാഗം വിശ്വാസികൾ പള്ളിയിൽ ഉപരോധം തുടർന്നതിനാൽ ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നിരുന്നില്ല. തുടർന്ന് കനത്ത പൊലീസ് കാവലിലാണ് ഇന്ന് പുലർച്ചെ വികാരിപള്ളിയുടെ ചുമതല ഏറ്റെടുത്തത്.
അതേ സമയം നാളെ സെൻ്റ് മേരീസ് ബസലിക്കയിൽ ഏകീകൃത കുർബാന അർപ്പിക്കുമെന്നും ഫാ.ആന്റണി പൂതവേലില്‍ പറഞ്ഞു
അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആണ് പുതിയ വികാരിയെ നിയമിച്ചത്. ബസിലിക്ക തുറന്ന് ഏകീകൃത കുർബാന അർപ്പിക്കാനുള്ള നിർദേശം നടപ്പാക്കാൻ തനിക്കാകില്ലെന്ന് മുൻ വികാരി ഫാ. ആന്റണി നരികുളം അറിയിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം.