സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റങ്ങള്‍ ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.
15നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് എം ടി വാസുദേവന്‍ നായരേ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് സ്ഥിതി വഷളാക്കിയത്. മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.