കൊച്ചി: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിടി തങ്കച്ചന്‍ അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം.
തങ്കച്ചന്റെ ജീവിതം വിവരിക്കുന്ന വീഞ്ഞ് ഏറെ ശ്രദ്ധേയമായ കൃതിയാണ്. എം ഗോവിന്ദന്‍, എംവി ദേവന്‍, കാക്കനാടന്‍, മാധവിക്കുട്ടി, ജോണ്‍ എബ്രഹാം തുടങ്ങി സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന ഒട്ടേറെപ്പേരെക്കുറിച്ചുള്ള ഓര്‍മകളാണ് പുസ്തകം.