Share this Article
സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
The Meteorological Center has warned that the rain will intensify again in the state

സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ  ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. 

വെള്ളിയാഴ്ച മൂന്ന്‌ ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് ആണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് രണ്ടു ദിവസവും ഓറഞ്ച് അലർട്ട് ഉള്ളത്. ഇതിനു പുറമെ കാസർഗോഡ് ജില്ലയിലാണ് ശനിയാഴ്ച ഓറഞ്ച് അലർട്ട്. മധ്യകേരളത്തിൽ  വരും ദിവസങ്ങളിൽ ശക്തമായ മഴ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടിണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories