അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സഞ്ചരിച്ച വിമാനം തകരാറിലായതിനേത്തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. ഒരു റാലിയെ അഭിസംബോധന ചെയ്യാൻ മൊണ്ടാനയിലേക്ക് പോകുകയായിരുന്നു ട്രംപ്.
ട്രംപിൻ്റെ വിമാനത്തിൽ പെട്ടെന്ന് സാങ്കേതിക തകരാറുണ്ടായി എന്നാണ് സംഭവത്തെക്കുറിച്ച് എയർപോർട്ട് അതോറിറ്റി പറയുന്നത്.
മൊണ്ടാനയിലെ ബോസ്മാനിലേക്ക് യാത്ര തിരിച്ച ട്രംപിൻ്റെ സ്വകാര്യ വിമാനമാണ് റോക്കി പർവതത്തിന് സമീപത്തുള്ള ഒരു വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്.
കഴിഞ്ഞ മാസം ഡൊണാൾഡ് ട്രംപിനെതിരെ ആക്രമണം ഉണ്ടായിരുന്നു. പെൻസിൽവാനിയയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ ട്രംപിന് നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ട്രംപിൻ്റെ ചെവിക്ക് വെടിയേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഈ വർഷം നവംബർ അഞ്ചിനാണ് അമേരിക്കയിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് കമലാ ഹാരിസുമാണ് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുക.