വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കി.ജസ്റ്റീസ് ശേഖര്‍കുമാര്‍ യാദവിനെതിരെയാണ് പ്രമേയം. രാജ്യസഭയിലാണ് പ്രതിപക്ഷം ജഡ്ജിയെ പുറത്താക്കുന്നതിനുള്ള പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ദിഗ് വിജയ് സിംഗും കപില്‍ സിബലും ജോണ്‍ ബ്രിട്ടാലും അടക്കം 55 എംപിമാര്‍ ഒപ്പിട്ട പ്രമേയം രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറി. വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത ജഡ്ജി രാജ്യം ഹിന്ദുക്കളുടെ ഇച്ഛക്കനുസരിച്ച് ഭരിക്കപ്പെടണമെന്നാണ് പ്രസംഗിച്ചത്.
ഏക സിവില്‍കോഡിനെ പിന്തുണച്ച ജഡ്ജി മുസ്ലീംങ്ങള്‍ മൂന്ന് വിവാഹം കഴിക്കണമെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞിരുന്നു. ജഡ്ജിയുടെ വിവാദ പ്രസംഗത്തില്‍ സുപ്രീംകോടതി റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.