Share this Article
ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി
വെബ് ടീം
posted on 03-11-2023
1 min read
Kerala High Court Bans Fire Works in Worship Places

കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി.പരിസ്ഥിതി, ശബ്ദ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവ്.

ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതാത് ജില്ല കലക്ടർമാരാണ് ഉറപ്പുവരുത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തി. പരിസ്ഥിതി, ശബ്ദ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കലക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories