ജൂണ്‍ മാസത്തിലെ റേഷന്‍ വിതരണം ഇന്ന് കൂടി ഉണ്ടാകും. ഇന്നലെ റേഷന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നുകൂടി നീട്ടാനുളള തീരുമാനം. ഇ പോസ് മെഷീനുകള്‍ ശരിയായി പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് ഇന്നലെ റേഷന്‍ വിതരം തടസപ്പെട്ടത്
ഇ-ഡിസ്ട്രിക്റ്റ്, ഇ-ഗ്രാന്റ്‌സ് തുടങ്ങിയവയ്ക്കുള്ള ആധാര്‍ ഓതന്റിക്കേഷന്‍ നടക്കുന്നതിനാലാണ് റേഷന്‍ വിതരണത്തിനുള്ള ആധാര്‍ ഓതന്റിക്കേഷനില്‍ വേഗത കുറവ് നേരിട്ടതെന്നാണ് ഭക്ഷ്യമന്ത്രിയുടെ വിശദീകരണം. ഇതുകാരണം പലര്‍ക്കും റേഷന്‍ വാങ്ങാന്‍ സാധിച്ചിട്ടില്ല.