നടന്‍ ദിലീപിന്റെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. ദിലീപ് സോപാനത്ത് തുടര്‍ന്നത് ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസം ഉണ്ടാക്കിയെന്ന് കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു
വ്യാഴാഴ്ച രാത്രി നട അടക്കുന്നതിന് തൊട്ടു മുന്‍പായിരുന്നു നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദര്‍ശനത്തിനെത്തിയ ദിലീപിന് വിഐപി പരിഗണന ലഭിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നടപടി ചെറുതായി കാണാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കുകയായിരുന്നു.