മലയാളികളുടെ പ്രിയനടി കനകലത അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.കുറച്ച് വർഷമായി മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് നടി ചികിത്സയിലായിരുന്നു.
ജനപ്രിയ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു കനകലത സീരിയലിലൂടെയാണ് സിനിമയിലെത്തുന്നത്. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമ, സീരിയല്‍ ജീവിതത്തില്‍ 350തിലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്.
കിരീടം, വർണപ്പക്കിട്ട്, കൗരവർ, ആദ്യത്തെ കണ്മണി, മിഥുനം, വാർദ്ധക്യപുരാണം, രാജാവിന്റെ മകൻ, ജാഗ്രത, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ് എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍.