സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ വെള്ളിയാഴ്ച നാല്മരണം റിപ്പോര്‍ട്ട് ചെയ്തു. പതിനേഴുകാരനും പൊലീസ് കമാന്‍ഡോയുമുള്‍പ്പെടെ നാല് പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ ബിഷ്ണപൂര്‍ ജില്ലയിലാണ് കൊലപാതകങ്ങള്‍ ഉണ്ടായത്. സായുധരായ ആക്രമികള്‍ വെടിവയ്പ് നടത്തുന്നതിനിടെയാണ് പതിനേഴുകാരന്‍ വെയിയേറ്റ് മരിച്ചത്. മരിച്ചവരില്‍ കുക്കി വിഭാത്തില്‍ പെട്ടവരാണ് രണ്ട് പേരും മെയ്തെയ് വിഭാഗത്തില്‍ പെട്ടയാളും ഒരു പൊലീസ് കമാന്‍ഡോയുമുണ്ടെന്ന് മണിപ്പൂര്‍ പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച അഞ്ച് ഇടതുപക്ഷ എംപിമാര്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു