Share this Article
എന്തോ കുത്തി പറയുന്നത് പോലെ! മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ; കമന്റുമായി സി പി എം നേതാക്കൾ
1 min read
K Muralidharan FB Post


സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി  സതീശനെ ലഷ്യമിട്ട് ഫേസ് ബുക്കിൽ വീഡിയോ പങ്കു വെച്ച് കെ.മുരളീധരൻ. നസീർ അഭിനയിച്ച പകൽ വാഴും പെരുമാളിൻ രാജ്യ ഭാരം എന്ന സിനിമ ഗാനമാണ് കെ. മുരളിധരൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.


കെ.മുരളീധരന്റെ മനസിൽ എന്താണ്, രാഷ്ട്രീയ കേരളം ഈ ചോദ്യത്തിനുള്ള ഉത്തരമാണ് തേടുന്നത് കോൺഗ്രസ് രാഷ്ട്രീയത്തിലെ ക്രൗഡ് പുള്ളറായ മുരളീധരൻ നിലവിലെ നേതാക്കളുമായി അത്ര നല്ല ബന്ധത്തിലല്ല. തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുരളീധരന്റെ കണ്ണിലെ കരടാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ആദ്യഘട്ടങ്ങളിൽ കെ മുരളീധരൻ പ്രചാരണ പ്രവർത്തനങ്ങൾക്ക് എത്തിയിരുന്നില്ല.ഒടുവിൽ കെപിസിസി നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മുരളീധരൻ പാലക്കാട് എത്തിയത്. സ്ഥാനാർത്ഥിയുടെ പേര് പോലും പറയാതെയായിരുന്നു മുരളീധരൻ വോട്ട് ചോദിച്ചത് അതുമാത്രമല്ല ഇടതുമുന്നണി സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ മികച്ച സ്ഥാനാർത്ഥി എന്നായിരുന്നു മുരളീധരൻ പ്രസംഗിച്ചത്.വി ഡി സതീശൻ അടക്കമുള്ള പാർട്ടി നേതാക്കളെ ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുന്നത് മുരളീധരൻ ഇപ്പോൾ പതിവാക്കിയിരിക്കുകയാണ്. തൃശ്ശൂരിൽ ലോക്സഭാ മണ്ഡലത്തിൽ തന്നെ കാലുവാരി തോൽപ്പിച്ചതാണെന്ന വികാരം മുരളീധരന് ഉണ്ട്.വടകരയിൽ നിന്ന് തന്നെ എന്തിനാണ് മാറ്റിയത് എന്ന് ചോദ്യത്തിന് മുരളീധരന് ഇതുവരെ പാർട്ടി കൃത്യമായ ഉത്തരം നൽകിയിട്ടില്ല. പാർട്ടി നേതാക്കളെ പലപ്പോഴും വിമർശിക്കുന്ന കെ.മുരളീധരൻ സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശനെ ഉന്നമിട്ട് ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തത് 


സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയതിനെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പരിഹാസം നിറഞ്ഞ മറുപടിയായിരുന്നു ക കെ.മുരളീധരന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് 

 കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലയിലും അനുയായികളുള്ള കെ മുരളീധരനെ  പിണക്കാൻ തൽക്കാലം കോൺഗ്രസ് നേതൃത്വം തയ്യാറാവില്ല.എന്നാൽ അടിക്കടി കേരളത്തിലെ പാർട്ടി നേതാക്കളെ വിമർശിക്കുന്ന കെ മുരളീധരനെ എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ് കെപിസിസി. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം കോൺഗ്രസിലെ ആഭ്യന്തര പോര് ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മൂർച്ഛിക്കും എന്നാണ് അറിയാൻ കഴിയുന്നത്. കെ.മുരളീധരന്  നേരെ  അച്ചടക്കത്തിന്റെ വാളൊങ്ങിയാൽ  വിമർശനം ഇനിയും കടുക്കുമെന്ന് ഉത്തമ ബോധ്യം പാർട്ടി നേതൃത്വത്തിന് ഉണ്ട്. അതേസമയം കെ.മുരളീധരൻ ഉയർത്തുന്ന വിമർശനങ്ങൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പാർട്ടി പ്രവർത്തകരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories