ആന്ധ്രാപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 7 പേര്‍ മരിച്ചു.പ്രകാശം ജില്ലയിലാണ് അപകടം ഉണ്ടായത്. വിവാഹ സംഘം സഞ്ചരിച്ച ബസ് തലകീഴായി സാഗര്‍ കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പടെ ഏഴ് പേരാണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു.ബസില്‍ നാല്‍പ്പതോളം പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏകോപ്പിച്ചു.
ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ആണ് യാത്രയ്ക്കായി വാടകയ്ക്ക് എടുത്തത്. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അബ്ദുള്‍ അസീസ് (65), അബ്ദുള്‍ ഹാനി (60), ഷെയ്ഖ് റമീസ് (48), മുല്ല നൂര്‍ജഹാന്‍ (58), മുല്ല ജാനി ബീഗം (65), ഷെയ്ഖ് ഷബീന (35), ഷെയ്ഖ് ഹിന (6) എന്നിവരാണ് മരിച്ചത്.