Share this Article
തുറന്ന ജീപ്പിന്റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി അപകടയാത്ര; കേസെടുത്തു
വെബ് ടീം
posted on 30-08-2023
1 min read
CHILD SEATED IN JEEP BONAT

തിരുവനന്തപുരം: കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിലിരുത്തി അപകട യാത്ര നടത്തിയതില്‍ പൊലീസ് കേസെടുത്തു. കഴക്കൂട്ടത്ത് തിരുവോണദിനത്തിലായിരുന്നു അപകടയാത്ര. വൈകുന്നേരം നാല് മണിയോടെയാണ് കുട്ടിയുമായി സംഘം  നഗരത്തിലൂടെ യാത്ര ചെയ്തത്.

ഓണാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാക്കളുടെ സംഘം കുട്ടിയെ ബോണറ്റില്‍ ഇരുത്തി കഴക്കൂട്ടം പ്രദേശത്തു കറങ്ങിയത്. കുട്ടിയെ തുറന്ന ജീപ്പിന്റെ മുന്‍വശത്ത് ബോണറ്റിനു മുകളില്‍ ഇരുത്തി സാഹസിക യാത്ര നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്.

ആറ്റിങ്ങല്‍ സ്വദേശിയാണ് വാഹനത്തിന്റെ ഉടമയെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജീപ്പും അതോടിച്ചിരുന്ന ഡ്രൈവറെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം മേനംകുളം വാടിയില്‍നിന്നാണ് ജീപ്പ് കണ്ടെടുത്തത്. അപകടകരമായ ഡ്രൈവിങ്ങിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിനു രൂപമാറ്റം വരുത്തിയതിനു മോട്ടര്‍ വാഹന വകുപ്പും കേസെടുക്കും.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories