Share this Article
Flipkart ads
വന നിയമ ഭേദഗതി നിയമം; മാറ്റത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ
Significant Changes Proposed to Forest Act

വന നിയമ ഭേദഗതിയിൽ മാറ്റത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ. ഭേദഗതിക്കെതിരെ എതിർപ്പ് ഉയർന്ന വ്യവസ്ഥകളിലെ തിരുത്താണ് പരി​ഗണനയിലുള്ളത്. ഇതോടെ അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്.


പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനെ പരോക്ഷമായി വിമർശിച്ച്  ഓർത്തഡോക്സ് സഭ. സഭയുടെ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത യോഹാനോൻ മാർ മിലിത്തോസ്  ആണ്  വിമർശനവുമായി രംഗത്തെത്തിയത്.

'' അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട് വന്ദിക്കുന്നു. ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു.ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോ എന്ന് ചോദിച്ചായിരുന്നു  മാർ മിലിത്തോസിന്റെ വിമർശനം. ഫെയ്സ്ബുക്കിലൂടെ ആയിരുന്നു മെത്രാപ്പോലീത്തയുടെ പ്രതികരണം.

പാലക്കാട് തത്തമംഗലം സ്കൂളിലെ പുൽക്കൂട് ആക്രമിച്ച സംഭവത്തിന്റെയും, നല്ലേപ്പള്ളിയിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തിന്റെയും പശ്ചാത്തലത്തിൽ  ആണ് വിമർശനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories