ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരിക്ഷിച്ച് ഡി.ആര്‍.ഡി.ഒ. ആദ്യമായാണ് രാജ്യം ഹൈപ്പര്‍സോണിക് മിസൈല്‍ പരിക്ഷിക്കുന്നത്. സായുധസേനയ്ക്ക് 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേലോഡുകള്‍ വഹിക്കാന്‍ കഴിയുന്ന തരത്തിലാണ് മിസൈല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒഡീഷ തീരത്തുള്ള ഡോ.എ.പി.ജെ അബ്ദുള്‍ കലാം ദ്വീപിലാണ് മിസൈല്‍ പരീക്ഷിച്ചത്.