ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായി തുടരുന്നതിനിടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ധാക്കയിലെത്തി.ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ജാഷിം ഉദ്ദീനുമായും വിദേശകാര്യ മന്ത്രിയുടെ ചുമതയുള്ള മുഹമ്മദ് തൗഹിദ് ഹുസൈനുമായും മിസ്രി ചര്‍ച്ച നടത്തും.
ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ രൂക്ഷമായ ആക്രമണം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവും. ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ അധാകാരത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ധാക്കയിലെത്തുന്നത്.
ഓഗസ്റ്റില്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് ഇന്ത്യയില്‍ അഭയം നല്‍കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.