വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുന്നതിന് രണ്ട് എസ്റ്റേറ്റുകള്‍ എറ്റെടുക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വയനാട്ടിലെ നെടുമ്പാല, എല്‍സ്റ്റോണ്‍ എസ്‌റേററ്റുകള്‍ നല്‍കിയ ഹര്‍ജികളിലാണ് കോടതി വാദം കേട്ടത്.
വയനാട്ടില്‍ വേറെയും ഭൂമിയുണ്ടെന്നും ഉരുള്‍പൊട്ടലില്‍ തങ്ങള്‍ക്കും നഷ്ടം സംഭവിച്ചിട്ടുണ്ടെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. എസ്റ്റേറ്റുകളുടെ തുക കോടതിയില്‍ കെട്ടിവച്ച് ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ദുരന്തനിവാരണ നിയമപ്രകാരം എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.