Share this Article
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും
The Delhi High Court will pronounce its verdict on Delhi Chief Minister Arvind Kejriwal's bail plea today

മദ്യനയ അഴിമതി കേസില്‍ കുറ്റാരോപിതനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. സിബിഐ കേസിലെ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് ഉച്ചക്ക് ശേഷം വിധി പ്രസ്താവിക്കുന്നത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന കെജ്രിവാളിനെ ജൂണ്‍ 26 നാണ് തിഹാര്‍ ജയിലില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories