Share this Article
നിർമാണത്തിലിരുന്ന പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു; തകർന്നത് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലം
വെബ് ടീം
posted on 05-11-2024
1 min read
bridge

അഹമ്മദാബാദ്: ​ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. മുംബൈ-അഹമ്മബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായി നിർമ്മിക്കുന്ന പാലമാണ് തകർന്നത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആനന്ദ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

ക്രെയിനുകളും എസ്കവേറ്ററുകളും ഉപയോ​ഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽപ്പെട്ട ഒരാളെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. ​ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories