ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ കാര്‍ ട്രക്കിലിടിച്ച് അഞ്ച് ഡോക്ടര്‍മാര്‍ മരിച്ചു. അനിരുദ്ധ് വര്‍മ,സന്തോഷ് കുമാര്‍ മൗര്യ, ജൈവീര്‍ സിംഗ്, അരുണ്‍ കുമാര്‍, നാര്‍ദേവ് എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആഗ്ര-ലക്നൗ എക്സ്പ്രസ് വേയില്‍ കാര്‍ ഡിവൈഡര്‍ തകര്‍ത്ത് ട്രക്കിലിടിച്ചാണ് അപകടം.
ഡോക്ടര്‍മാര്‍ ലഖ്നൗവില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. പുലര്‍ച്ചെയായിരുന്നു അപകടം.