Share this Article
നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം; പരാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പരാമര്‍ശങ്ങള്‍ പാടില്ല
വെബ് ടീം
posted on 14-10-2024
1 min read
ACTOR BALA

കൊച്ചി: മുന്‍ ഭാര്യയുടെ പരാതിയില്‍ രാവിലെ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പരാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പരാമര്‍ശങ്ങള്‍ പാടില്ലെന്ന് ‍കോടതി നിർദേശമുണ്ട് 

ഇന്ന് പുലർച്ചെയാണ് നടൻ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. 

സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. കുടുംബപ്രശ്നങ്ങളിൽ ചില പ്രതികരണങ്ങൾ ബാലയും മുൻ ഭാര്യയും സമൂഹമാധ്യമത്തിൽ നടത്തിയിരുന്നു. മകളുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളും സമൂഹമാധ്യമത്തിൽ ബാല നടത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories