Share this Article
ബഹ്റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് മരണം
വെബ് ടീം
posted on 02-09-2023
1 min read
five dead including four malayalis at Bahrain accident

ബഹ്റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേർ മരിച്ചു.അലിയിലെ ഷെയ്ഖ് സൽമാൻ ഹൈവേയിലാണ് അപകടം. ട്രക്കും കാറും കൂട്ടിയിടിച്ചാണ് അപകടം.

ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. മുഹറഖിലെ സ്വകാര്യ ആശുപത്രിയിലെ അഞ്ച് ജീവനക്കാരാണ് മരിച്ചത്. സംഘം സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

കോഴിക്കോട് സ്വദേശി വി.പി മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശ്ശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച അഞ്ചാമൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories