269 ദിവസം പിന്നിടുമ്പോഴും ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അയവില്ല. തെക്കന്‍ ഗാസയില്‍ ഒരു കിലോമീറ്റര്‍ തുരങ്കം ഇസ്രയേല്‍ തകര്‍ത്തു. ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ച പള്ളിയും ബോംബിട്ടു തകര്‍ത്തു. ആക്രമണത്തില്‍ ഐഡിഎഫ് സൈനികന്‍ കൊല്ലപ്പെട്ടു.
വടക്കന്‍, തെക്കന്‍ ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ആക്രമണം രൂക്ഷമായി തുടരുന്നു. ഇസ്രയേല്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമ്പോള്‍ പ്രത്യാക്രമണവും രൂക്ഷമാണ്. തെക്കന്‍ ഗാസയില്‍ ഒരു കിലോമീറ്റര്‍ തുരങ്കമാണ് ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നത്.
ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ച പള്ളിയും ബോംബിട്ടു തകര്‍ത്തു. ആക്രമണത്തില്‍ ഐഡിഎഫ് സൈനികന്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ടാങ്കറുകള്‍ ഗാസയിലെ പല ഭാഗങ്ങളിലേക്കും ഇരച്ചു കയറി. നിരവധി പേരാണ് ആക്രമണത്തില്‍ പരിക്കേറ്റ് വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍.
റഫയിലും ഷെജയ്യയിലും പോരാട്ടം തുടരുകയാണ്. നിരവധി വീടുകളാണ് ഷെല്ലാക്രമണത്തില്‍ തകര്‍ന്നത്. റഫയിലെ ഷബൂര പട്ടണത്തില്‍ കുട്ടികളടക്കം ഒരു വീട്ടിലെ ആറ് പേരാണ് കൊല്ലപ്പെട്ടു.
അതേസമയം, പലസ്തീന്‍ തടവുകാര്‍ ഇസ്രയേലിലെ ജയിലുകളില്‍ രാവും പകലും പീഡിപ്പിക്കപ്പെടുന്നുവെന്ന് അല്‍-ഷിഫ ആശുപത്രി ഡോക്ടര്‍ പറയുന്നു. ഏഴ് മാസത്തെ തടങ്കലില്‍ നിന്ന് മോചിതനായ ശേഷമായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തല്‍.
ഗാസയില്‍ സ്‌ഫോടകവസ്തുക്കള്‍ക്കായി തിരച്ചില്‍ നടത്താന്‍ ഇസ്രായേല്‍ സൈന്യം പലസ്തീന്‍ തടവുകാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന വിവരവും പുറത്തുവരുന്നു. ഹമാസിന്റെ ഉന്മൂലനമാണ് ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചബിന്‍ നെതന്യാഹു ആവര്‍ത്തിച്ചു.