Share this Article
ഗാസയിൽ കരയുദ്ധം തുടങ്ങി; ഇസ്രായേൽ സൈന്യം ഗാസയിലേക്ക് കടന്നെന്ന് ഹമാസ്
വെബ് ടീം
posted on 23-10-2023
1 min read
gaza war begins

ഗാസ സിറ്റി:  ഗാസയിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഇസ്രായേൽ സൈന്യം ഗാസയിലേക്ക് കടന്നതായി ഹമാസ് വൃത്തങ്ങളെ അധികരിച്ചുള്ള റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. അതേ സമയം ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമെന്ന് ഇസ്രയേൽ വ്യക്തമാക്കുന്നുമുണ്ട്. വ്യോമാക്രമണത്തിൽ പ്രഹരശേഷി കൂടിയ ബോംബുകൾ ഉപയോ​ഗിച്ചെന്ന് സേനാ വക്താവ് അറിയിച്ചു. 

ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടു. 

ഹമാസിനെതിരെ ഇസ്രയേൽ അത്യാധുനിക അയൺ സ്റ്റിംഗ് സംവിധാനമുപയോ​ഗിച്ചെന്ന് റിപ്പോർട്ട്. ദൃശ്യങ്ങൾ ഇസ്രായേലി വ്യോമസേന ഞായറാഴ്ച പുറത്തുവിട്ടു.ആ​ദ്യമായിട്ടാണ് അയൺ സ്റ്റിം​ഗ് സംവിധാനം യുദ്ധത്തിൽ ഉപയോ​ഗിക്കുന്നത്. വടക്കൻ ഗാസയിൽ അവശേഷിക്കുന്നവരോട് ഒഴിഞ്ഞുപോകാൻ ഞായറാഴ്ചയും ഇസ്രയേൽ നിർദേശിച്ചു. അതേസമയം ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ മുപ്പതോളം അഭയാർത്ഥികൾ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ 30 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് അൽജസീറയോട് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories