Share this Article
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; അവസാന പ്രവൃത്തിദിനം ഇന്ന്
Chief Justice DY Chandrachud

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു. സുപ്രീംകോടതിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അവസാന പ്രവൃത്തിദിനമാണ് ഇന്ന്. ജഡ്ജിമാരും അഭിഭാഷകരും ചേര്‍ന്ന് ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നല്‍കും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് പ്രത്യേക ബെഞ്ച് ചേരും.

നവംബര്‍ 10 വരെയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് ഔദ്യോഗികമായി കാലാവധിയുള്ളത്. അടുത്ത ചീഫ് ജസ്റ്റിസായി മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. നവംബര്‍ 11 മുതല്‍ 2025 മെയ് 13 വരെ സഞ്ജീവ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് പദവിയില്‍ കാലാവധിയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories