Share this Article
Union Budget
പ്രണയബന്ധത്തിന്റെ പേരില്‍ പിതാവ് വിഷം കൊടുത്ത മകള്‍ മരിച്ചു
വെബ് ടീം
posted on 07-11-2023
1 min read
DAUGHTER DIES AFTER FATHER POISONED HER

കൊച്ചി: ഇതരമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ എറണാകുളം ആലുവയില്‍ പിതാവ് വിഷം കൊടുത്ത പതിനാലുവയസുകാരി മരിച്ചു. ആലുവ ആലങ്ങാട് സ്വദേശിനിയായ ഒന്‍പതാം ക്ലാസുകാരിയാണ് മരിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. 

പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ബലം പ്രയോഗിച്ച് കുട്ടിയുടെ വായില്‍ കളനാശിനി ഒഴിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പ്രതി കരുമാലൂര്‍ സ്വദേശി അബീസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories