Share this Article
കൂടുതല്‍ രേഖകളും തെളിവുകളും പുറത്തുവിടുമെന്ന് പിവി അന്‍വര്‍
PV Anwar

സിപിഐഎമ്മിനെതിരെ പോര്‍മുഖം തുറന്ന് പി.വി അന്‍വര്‍ എംഎല്‍എ.രാഷ്ട്രീയ വിശദീകരണയോഗം വൈകീട്ട് ആറരയ്ക്ക് നിലമ്പൂരിലെ ചന്തക്കുന്നില്‍ നടക്കും.

സിപിഐഎമ്മുമായുള്ള ഭിന്നത വിശദീകരിക്കും. കൂടുതല്‍ രേഖകളും തെളിവുകളും പുറത്തുവിടുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി.

സിപിഐഎം മലപ്പുറം ജില്ല സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിന് ആര്‍എസ്എസ് ബന്ധമെന്ന ആരോപണത്തിലും ഇന്ന് വിശദീകരണമുണ്ടായേക്കും. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിലമ്പൂരില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories