കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 3.40നായിരുന്നു കല്ലേറ് ഉണ്ടായത്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച വന്ദേഭാരത് എക്‌സ്പ്ര്‌സിന് നേരെ തലശേരിക്കും മാഹിക്കും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ സി8 കോച്ചിന്റെ ചില്ല് തകര്‍ന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ശക്തമായ ഏറിനെ തുടര്‍ന്ന് ചില്ല് പൊട്ടി കോച്ചിന് അകത്തേക്ക് വീണതായി യാത്രക്കാര്‍ പറയുന്നു. പൊട്ടിയ ഗ്ലാസില്‍ താത്കാലികമായി സ്റ്റിക്കര്‍ ഒട്ടിച്ചാണ് ട്രെയിന്‍ യാത്ര തുടരുന്നത്. ട്രെയിനില്‍ ആര്‍പിഎഫ് സംഘം പരിശോധന നടത്തി.
കണ്ണൂരില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. തിങ്കളാഴ്ച നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന തുരന്തോ എക്‌സ്പ്രസിനു നേരെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ഞായറാഴ്ച വൈകിട്ട് ഏഴിനും ഏഴരയ്ക്കും മധ്യേ കണ്ണൂരിലും കാസര്‍കോട്ടുമായി 3 ട്രെയിനുകള്‍ക്കു നേരെയുമായിരുന്നു കല്ലേറ്.