ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സ്ഥാനമൊഴിയും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിഗോഗത്തിൽ ദുഃഖാചരണം ഉള്ളതിനാൽ ഔദ്യോഗിക യാത്ര അയപ്പ് ഒഴിവാക്കി. ഇന്ന് കേരളത്തിൽ നിന്നും മടങ്ങുന്ന അദ്ദേഹം ജനുവരി രണ്ടാം തീയതി ബിഹാർ ഗവർണറായി ചുമതല ഏൽക്കും. അസാധാരണമായ അഞ്ചു വർഷങ്ങൾ കേരളത്തിന് നൽകിയാണ് ചരിത്രത്തിലെ ഏറ്റവും വാചാലനായ ഗവർണർ ബീഹാറിലേക്ക് തട്ടകം മാറ്റുന്നത്. അതേസമയം, കേരളത്തിന്റെ പുതിയ ഗവർണറായി രാജേന്ദ്ര ആർലേക്കർ വ്യാഴാഴ്ച ചുമതലയേൽക്കും.