തിരുവനന്തപുരം: മേഖല അവലോകന യോഗങ്ങള്‍ പുതിയ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭ ഒന്നാകെ ജില്ലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തത് സംസ്ഥാനത്തെ സംബന്ധിച്ച് പുതിയ ഒരു ഭരണനിര്‍വഹണ രീതിയാണ്. സംസ്ഥാനത്ത് നടന്ന നാലു മേഖല അവലോകന യോഗങ്ങളും ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി കൈവരിച്ചു. മേഖല അവലോകന യോഗങ്ങള്‍ സംസ്ഥാനത്തിന്റെ പുരോഗതിക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പദ്ധതികള്‍ നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാന്‍ സാധിച്ചു. 584 സംസ്ഥാനതല പ്രശ്‌നങ്ങള്‍ മേഖല യോഗങ്ങളില്‍ പരിഹരിച്ചു. അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനുള്ള നടപടികള്‍ അവലോകനം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.
അതിദാരിദ്ര്യം ഇല്ലാത്തവരുടെ നാടാണ് ലക്ഷ്യം. അതിദാരിദ്ര്യം നേരിടുന്നവരുടെ പട്ടികയിലുള്ള കുടുംബങ്ങളില്‍ 93 ശതമാനത്തെയും 2024 നവംബറോടെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.ലൈഫ് മിഷന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്താനും യോഗത്തില്‍ നിര്‍ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
നിയമനത്തട്ടിപ്പ് വിവാദം ആരോഗ്യവകുപ്പിനെ താറടിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളവാര്‍ത്തയ്ക്ക് വലിയപ്രാധാന്യം, ഇത് തുടരണോയെന്ന് പരിശോധിക്കണം. നാടിനെ താറടിക്കാനുള്ള ശ്രമം, എങ്ങനെയും ഇടിച്ചുതാഴ്ത്താന്‍ശ്രമം. പ്രതിപക്ഷത്തിന് പങ്കുണ്ടെന്ന് പറഞ്ഞാല്‍ പൊള്ളുന്നതെന്തിനെന്നും മുഖ്യമന്ത്രി.