വയനാട് ദുരന്തത്തിൽ കേരളത്തിന് അർഹമായ സഹായങ്ങൾ കേന്ദ്ര സർക്കാർ നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇടത് മുന്നണിയുടെ മാർച്ചും, ധർണ്ണയും ഇന്ന് നടത്തും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സമര പരിപാടികൾ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് രാജ്‌ഭവന് മുന്നിലും, മറ്റ് ജില്ലകളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലുമാണ് സമരം സംഘടിപ്പിക്കുന്നത്.