തെലുഗു വിപ്ലവ കവിയും ഗായകനുമായ ഗദ്ദര്‍ അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദൃരോഗ ബാധിതനായ അദ്ദേഹം കഴിഞ്ഞ കുറച്ചദിവസങ്ങളായി ചികിത്സയിലായിരുന്നു. 1949ല്‍ ജനിച്ച അദ്ദേഹം 2010 വരെ നക്‌സലേറ്റ് പ്രസ്ഥാനത്തില്‍ സജീവസാനിധ്യമായിരുന്നു.തെലുങ്കാനയിലെ പിന്നോക്ക വിഭാഗക്കാരുടെയും ദളിതരുടെയും അവകാശത്തിനുവേണ്ടി പോരാടിയ ഈ ഗായകന്‍ തന്റെ പാട്ടിലൂടെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി.നാടന്‍ശീലില്‍ അദ്ദേഹം പാടിയ പാട്ടുകള്‍ ജനഹൃദയങ്ങളില്‍ വിപ്ലവത്തിന്റെ തീജ്വാല നിറച്ചു.