തിരുവനന്തപുരം: സംസ്ഥാനത്തെ കൂടുതൽ ഞെരുക്കാൻ കേന്ദ്രസർക്കാർ. കേരളം നേരിട്ട ദുരന്തസമയത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ചോദിച്ച് കേന്ദ്രത്തിന്റെ കത്ത്. എയര്‍ലിഫ്റ്റിങ്ങിനും ദുരിതാശ്വാസപ്രവര്‍ത്തനത്തിനുമായി 132.61 കോടി കേരളം അടക്കണം. 2019ലെ പ്രളയം മുതല്‍ ചൂരല്‍മല–മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ വരെയുള്ള ദുരന്തങ്ങള്‍ പട്ടികയില്‍.
ഉടന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കാണ് കത്ത്.